Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kagocon 2026

ചി​കി​ത്സാ രം​ഗ​ത്തെ നൂ​ത​ന സാ​ധ്യ​ത​ക​ള്‍ ച​ര്‍​ച്ച​ചെ​യ്ത് ‘ക​ഗോ​കോ​ണ്‍ 2026’  

കൊ​​​ച്ചി: ഗൈ​​​ന​​​ക്കോ​​​ള​​​ജി​​​ക് ഓ​​​ങ്കോ​​​ള​​​ജി ചി​​​കി​​​ത്സാ​​രം​​​ഗ​​​ത്തെ നൂ​​​ത​​​ന സാ​​​ധ്യ​​​ത​​​ക​​​ള്‍ ച​​​ര്‍​ച്ച​​​ചെ​​​യ്ത് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഗൈ​​​ന​​​ക്കോ​​​ള​​​ജി​​​ക് ഓ​​​ങ്കോ​​​ള​​​ജി​​​സ്റ്റ്‌​​​സ് ഓ​​​ഫ് ഇ​​​ന്ത്യ (കെ​​​എ​​​ല്‍​എ​​​സ്‌​​​സി അ​​​ഗോ​​​യ്) കേ​​​ര​​​ളം ഘ​​​ട​​​കം വാ​​​ര്‍​ഷി​​​ക കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ക​​​ഗോ​​​കോ​​​ണ്‍ 2026. ഐ​​​എം​​​എ ഹൗ​​​സി​​​ല്‍ ആ​​​രം​​​ഭി​​​ച്ച ദ്വി​​​ദി​​​ന കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഉ​​​മ തോ​​​മ​​​സ് എം​​​എ​​​ല്‍​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു​​​ള്ള പ്ര​​​മു​​​ഖ​​​ര്‍ കോ​​​ണ്‍​ഫ​​​റ​​​ന്‍​സി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.

വി​​​പി​​​എ​​​സ് ലേ​​​ക്‌​​​ഷോ​​​ര്‍ എംഡി‍ എ​​​സ്.​​​കെ. അ​​​ബ്ദു​​​ള്ള അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഐ ​​​ഗു​​​രു​​​കു​​​ല്‍ വെ​​​ബ്‌​​​സൈ​​​റ്റ് സ്വി​​​ച്ച് ഓ​​​ണ്‍ ക​​​ര്‍​മം അ​​​ഗോ​​​യ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ജി​​​ത പ​​​രി​​​ജ നി​​​ര്‍​വ​​​ഹി​​​ച്ചു. കെ​​​എ​​​ല്‍​എ​​​സ്‌​​​സി അ​​​ഗോ​​​യ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​കെ. ചി​​​ത്ര​​​താ​​​ര, ക​​​ഗോ​​​കോ​​​ണ്‍ 2026 ര​​​ക്ഷാ​​​ധി​​​കാ​​​രി ഡോ. ​​​പി.​​​കെ. ശേ​​​ഖ​​​ര​​​ന്‍, കെ​​​എ​​​ല്‍​എ​​​സ്‌​​​സി അ​​​ഗോ​​​യ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഡി. ആ​​​ദ​​​ര്‍​ശ് എ​​​ന്നി​​​വ​​​ര്‍ സം​​​സാ​​​രി​​​ച്ചു.
കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഇ​​​ന്ന് സ​​​മാ​​​പി​​​ക്കും.

Latest News

Corehub Up